‘രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക്’: പരിശീലന ക്യാമ്പ് നടത്തി

മുന്നാട്: പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പുതിയ ബാച്ചിലേക്ക് വിദ്യാര്‍ത്ഥികളെ തിരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മുന്നാട് പീപ്പിള്‍സ് കോളേജില്‍ ഏകദിന പരിശീലന ക്യാമ്പ് നടത്തി. കാസര്‍കോട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ഇ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ സുരേന്ദ്രന്‍ ബേത്തൂര്‍പാറ അധ്യക്ഷത വഹിച്ചു. പോഗ്രാം ഓഫിസര്‍ സി.സുധ, വളണ്ടിയര്‍ സെക്രട്ടറിമാരായ ആതിര ബാലകൃഷ്ണന്‍, കാവ്യശ്രീ, അഹമ്മദ് ഷിബിലി, എ.അറാഫത്ത് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ ജെസിഐ
ട്രൈയിനര്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ക്ലാസ് കൈകാര്യം ചെയ്തു.
‘രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് ‘ എന്ന വിഷയത്തിലായിരുന്നു ക്യാമ്പ്.
110 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

KCN

more recommended stories