ലോഡ്ജ് കെട്ടിടത്തില്‍ നിന്ന് വീണ് ഡി ഡി ഇ ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: ഹോട്ടലിന്റെ മുകളില്‍ നിന്നും സംസാരിച്ചു കൊണ്ടിരിക്കെ താഴേക്ക് മറിഞ്ഞുവീണ രണ്ട് സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് ഡി ഡി ഇ ഓഫീസിലെ ക്ലര്‍ക്ക് കുത്തപറമ്പ് സ്വദേശി ഗിരിധരന്‍ (40)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മായിപ്പാടി ഡയറ്റിലെ ക്ലര്‍ക്ക് കാഞ്ഞങ്ങാട്ടെ പ്രതീഷ് (35) നാണ് ഗുരുതരമായി പരിക്കേറ്റത്.

ബുധനാഴ്ച രാത്രി 9.00മണിയോടെയാണ് അപകടം. കറന്തക്കാട് അശ്വിനി നഗറിന് സമീപത്തുള്ള മാലി ടൂറിസ്റ്റ്ഹോമില്‍ മുറിയെടുത്തതായിരുന്നു ഇവര്‍. കൂടെ ഏതാനും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനിടയില്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ ചാരി നിന്ന് സംസാരിച്ചുകൊണ്ടിരിക്കെ താഴേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

തലയടിച്ചു വീണ ഇവരെ ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരിക്കാടി വെച്ചാണ് ഗിരിധരന്‍ മരിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മരണ വിവരമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേര്‍ ആശുപത്രിയിലെത്തി.സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പുറപെട്ടു.പരേതന്ഭാര്യയും മൂന്ന്് കുട്ടികളും ഉണ്ട്.

 

 

KCN

more recommended stories