കര്‍ണാടക മുന്‍ മുഖ്യമന്ത്രി ധരം സിംഗ് അന്തരിച്ചു

ബംഗളൂരു : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ധരം സിംഗ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് എം.എസ്. രാമയ്യ ആശുപത്രിയിലായിരുന്നു അന്ത്യം.
2004 മുതല്‍ 2006 വരെ കര്‍ണാടകത്തിലെ പതിനേഴാമത് മുഖ്യമന്ത്രിയായി ധരം സിങ് കോണ്‍ഗ്രസ്-ജെഡി (എസ്) കൂട്ടുകക്ഷി സര്‍ക്കാരിന് നേതൃത്വം നല്‍കി. തുടര്‍ച്ചയായി ഏഴ് തവണ എംഎല്‍എയായിരുന്ന അദ്ദേഹം 14-ാം ലോക്‌സഭയില്‍ എം.പിയായിരുന്നു.

KCN

more recommended stories