304 റണ്‍സിന്റെ വമ്പന്‍ ജയം; ഗാലെ കീഴടക്കി ഇന്ത്യ

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 304 റണ്‍സിന്റെ വമ്പന്‍ ജയം. ഇന്ത്യസഥാപിച്ച 550 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യം വെച്ചിറങ്ങിയ ശ്രീലങ്ക 245 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.സ്‌കോര്‍ ഇന്ത്യ 600, 240/3 ഡിക്ലയേര്‍ഡ്,ശ്രീലങ്ക 291, 245. മല്‍സരം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഇന്ത്യന്‍ വിജയം. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും ചേര്‍ന്നാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. ഷമിയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീഴ്ത്തി.&ിയുെ;ജയത്തോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിട്ട് നില്‍ക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ചുമതലയേറ്റ ശേഷമുള്ള രവിശാസ്ത്രിയുടെ ആദ്യ മത്സരമായിരുന്നു ഗാലെയിലേത്. 97 റണ്‍സെടുത്ത ദിമുത് കരുണാരത്‌നെ, 67 റണ്‍സെടുത്ത നിരോഷാന്‍ ഡിക് വെല്ലെ എന്നിവരാണ് ലങ്കയുടെ തോല്‍വിഭാരം കുറച്ചത്. കരുണാരത്‌നെ സെഞ്ചുറിക്ക് മൂന്നു റണ്‍സകലെ പുറത്താവുകയായിരുന്നു. കുശാല്‍ മെന്‍ഡിസ് (36), ദില്‍റുവന്‍ പെരേര (21 നോട്ടൗട്ട്) എന്നിവരും ലങ്കക്കായി സ്‌കോറുയര്‍ത്തി. ഉപുല്‍ തരംഗ (10 പന്തില്‍ 10), ധനുഷ്‌ക ഗുണതിലക (എട്ടു പന്തില്‍ രണ്ട്), കുശാല്‍ മെന്‍ഡിസ് (71 പന്തില്‍ 36), ഏഞ്ചലോ മാത്യൂസ് (10 പന്തില്‍ 2), നുവാന്‍ പ്രദീപ് (0), ലഹിരു കുമാര (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ടെസ്റ്റിലെ ആദ്യ മൂന്നു ദിനവും ബാറ്റിലും ബൗളിലും മേല്‍ക്കൈ നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിലും ബാറ്റിങിലും ബൗളിങ്ങിലും ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി സെഞ്ച്വറി തികച്ചിരുന്നു. 136 പന്തില്‍ 103 റണ്‍സാണ് കോഹ്ലി നേടിയത്. കോഹ്‌ലിയുടെ 17ാം സെഞ്ചുറിയാണിത്. കോഹ്‌ലിയും 23 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും പുറത്താകാതെ നിന്നു. നാലാം വിക്കറ്റില്‍ ഇരുവരും 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഭിനവ് മുകുന്ദ് 81 റണ്‍സെടുത്തിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ശിഖര്‍ ധവാനും ചേതേശ്വര്‍ പുജാരയും നിറഞ്ഞാടിയാണ് ഇന്ത്യക്ക് മികച്ച തുടക്കമൊരുക്കിയത്.

KCN

more recommended stories