കന്നഡ നടനും ക്രിക്കറ്റ് താരവുമായ ധ്രുവ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ (35) അന്തരിച്ചു. ശനിയാഴ്ച്ച വീട്ടില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ധ്രുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെ മരണത്തിന് കീഴടങ്ങി. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ്‍ മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളുമാണ് ധ്രുവിനുള്ളത്.

കേള്‍വി ശക്തിയും സംസാരിക്കാനുള്ള കഴിവുമില്ലാതിരുന്നിട്ടും തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് ധ്രുവ് സമ്പാദിച്ചത്. സ്‌നേഹാഞ്ജലി, ബാംഗ്ലൂര്‍ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സര്‍ക്കിള്‍, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കിച്ചാ സുദീപിന്റെ ടീമായ കര്‍ണാടക ബുള്‍ഡോസേഴ്‌സ് താരമായിരുന്നു ധ്രുവ്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സി.സി.എല്ലിലും ധ്രുവ് ആരാധകരെ നേടിയെടുത്തു. ധ്രുവിന് അനുശോചനം രേഖപ്പെടുത്തി ചലച്ചിത്ര മേഖലയിലുള്ള നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. ഇത് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു സുമലതയുടെ ട്വീറ്റ്. നിങ്ങളുടെ ചിരി മിസ്സാകുമെന്നായിരുന്നു ഹര്‍ഷിക പുനാച്ചയുടെ പ്രതികരണം.

KCN

more recommended stories