പീപ്പിള്‍സ് കോളേജില്‍ ജി.എസ്.ടി ക്വിസ് നടത്തി

മുന്നാട്: മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജി.എസ്.ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. കാസര്‍കോട് കോ-ഓപ്പറേറ്റിവ് എജ്യുക്കേറ്റിവ് എജ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി ഇ.കെ രാജേഷ് ഉദ്ഘാടനവും സമ്മാനവിതരണവും നടത്തി.

ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവന്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. ടി. ശ്രീലത, ഇ.രഞ്ജിത് കുമാര്‍, പി.ശുഭ, അസോസിയേഷന്‍ സെക്രട്ടറി എ.അര്‍ഷ, ഹസൈനാര്‍ അന്‍സിഫ്, എന്‍ എം അന്‍വര്‍ സാദിഖ്, കെ.അഭിലാഷ്, എന്‍ എ.ആയിഷത്ത് ഷാഹിന, വിഘ്‌നേഷ് വേണുഗോപാല്‍ അര്‍ച്ചന രമേശന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യ കെ, എ.എം അഞ്ജിമ, എം.മഞ്ജുനാഥ് എന്നിവര്‍ ക്വിസ് നയിച്ചു.
പതിനെട്ടോളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍, മൂന്നാം വര്‍ഷ ബി.കോം ഫിനാന്‍സിലെ ഷെയ്ക്ക് മുഹമ്മദ് ഷമീല്‍, ടി.വിഷ്ണു എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും, മൂന്നാം വര്‍ഷ ബി.കോം കോ -ഓപ്പറേഷനിലെ ഫാത്തിമത്ത് റാഫിയ സി.എ, ശ്വേത.കെ.നായര്‍ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും നേടി.

KCN

more recommended stories