പി.യു ചിത്രക്ക് പ്രത്യേക സഹായവും സി.കെ വിനീതിന് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: രാജ്യാന്തര താര മലയാളി താരം പി.യു ചിത്രക്ക് പ്രത്യേക സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഫുട്ബാള്‍ താരം സി.കെ വിനീതിനെ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റായും നിയമിക്കും. ചിത്രക്ക് മാസം 10000 രൂപയും ദിവസം 500 രൂപ ബത്തയും നല്‍കാനാണ് തീരുമാനം. കഴിഞ്ഞ മേയില്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ജോലിയില്‍നിന്നു വിനീതിനെ പിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണു സംസ്ഥാന സര്‍ക്കാര്‍ വിനീതിനു ജോലി നല്‍കിയത്. 2012ലാണ് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ എജീസ് ഓഫീസിലെ ഓഡിറ്ററായി വിനീത് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് മതിയായ ഹാജരില്ലാ എന്ന കാരണത്താല്‍ വിനീതിനെ ജോലിയില്‍നിന്നു പിരിച്ചുവിടുകയായിരുന്നു.

KCN