മള്ളങ്കൈ വെല്‍ഫെയര്‍ അസ്സോസിയഷന്‍ യു.എ.ഇ. കമ്മിറ്റി; അബ്ദുല്‍ റഹ്മാന്‍ മള്ളങ്കൈക്ക് യാത്രയയപ്പ് നല്‍കി

ദുബൈ : മള്ളങ്കൈ വെല്‍ഫെയര്‍ അസ്സോസിയഷന്‍ യു.എ.ഇ. കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീണ്ട ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്‍ റഹ്മാന്‍ മള്ളങ്കൈക്ക് യാത്രയയപ്പ് നല്‍കി. 2003 മുതല്‍ കെ.എം.സി.സി യില്‍ മഞ്ചേശ്വരം മണ്ഡലം ജോയിന്റ് സെക്രട്ടറിയായും, പിന്നീട് 6 വര്‍ഷം ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചു.

പ്രസിഡന്റ് മഹ്മൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫസല്‍ മള്ളങ്കൈ ഉദ്ഘാടന0 ചെയ്തു. റസ്സാഖ് അടുക്ക, ഫാറൂഖ് ഉച്ചില, ആഷിഖ് അമാനത്ത്, ഫാറൂഖ് കെ.എസ്, എന്നിവര്‍ ആശംസയും, അബ്ദുള്‍ റഹ്മാന്‍ മറുപടി പ്രസംഗവും നടത്തി. സെക്രട്ടറി ഖാലിദ് കാണ്ടല്‍ ഷാള്‍ അണിയിച്ചു. മഹ്മൂദ് മൊമെന്റോ നല്‍കി. പരിപാടിയില്‍ ഖാലിദ് സ്വാഗതവും, ഫാറൂഖ് നന്ദിയും പറഞ്ഞു.

KCN

more recommended stories