രാഹുലിന് അര്‍ധസെഞ്ച്വറി; ഇന്ത്യക്ക് മികച്ച തുടക്കം

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എന്ന നിലയിലാണ്. ശിഖര്‍ധവാനാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. 52 റണ്‍സോടെ കെ.എല്‍ രാഹുലും 14 റണ്‍സോടെ ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. ശ്രീലങ്കക്ക് വേണ്ടി പെരേര ഒരു വിക്കറ്റ് വീഴ്ത്തി. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലാണ്. ശിഖര്‍ധവാന്റെയും വിരാട് കോഹ്‌ലിയുടെയും ബാറ്റിങ്ങാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് കരുത്തായത്. രവിശാസ്ത്രി പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.

KCN

more recommended stories