ആസ്‌ക് ആലംപാടി ദുബൈ ടീമിന്റെ ജെഴ്സി പ്രകാശനം ചെയ്തു

ദുബൈ : ദുബായ് കാസറഗോഡ് കൂട്ടായ്മയുടെ സൗഹൃദ കായിക മേളയില്‍ പങ്കെടുക്കുന്ന ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ദുബൈ ടീമിന്റെ ജെഴ്സി പ്രകാശനം ചെയ്തു.ദുബൈ അല്‍ ഖിസൈസ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ജി.സി.സി അംഗവും ദുബൈയിലെ പ്രമുഖ വച്ച് നിര്‍മാതാക്കളായ മെഫ്താ അല്‍ സാദാ കമ്പനി ഡയറക്റ്ററുമായ ശരീഫ് മേന്നത് ആസ്‌ക് ജി .സി .സി ജോ:സെക്രട്ടറി സിദ്ദിക്ക് ബെല്‍പ്പു ,ഹമീദ് ആലംപാടി ,നെച്ച പൊവ്വല്‍ തുടങ്ങിവര്‍ക്കു നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിച്ചു.മെഫ്താ അല്‍ സാദാ കമ്പനിയുടെ ബ്രാന്‍ഡായ പോളിറ്റ് (POLIT) ആണ് ആസ്‌ക് ആലംപാടി ദുബൈ ടീമിന് വേണ്ടി ജെഴ്സി സ്പോണ്‍സേര്‍ഡ് ചെയ്തത്.ഇന്നലെ നടന്ന ആദ്യ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മേല്‍പറമ്പിനെ 4-1 ന് ആസ്‌ക് ദുബൈ പരാജയപ്പെടുത്തി.

KCN

more recommended stories