ക്യാഷ് അവാര്‍ഡുകളും മൊമന്റോയും നല്‍കി ആദരിച്ചു

അതിഞ്ഞാല്‍ : അജാനൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി അതിഞ്ഞാലിലെ അന്‍സാറുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് അഞ്ച് , ഏഴ്, പത്ത് ക്ലാസുകളിലെ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി പ്രവേശന പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റഫീദാ മുഹമ്മദിനും ലീഗ് വാര്‍ഡ് കമ്മിറ്റി ഏര്‍പെടുത്തിയ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മൊമന്റോയും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത അനുമോദന ചടങ്ങില്‍ ജമാഅത്ത് പ്രസിഡന്റ് സി ഇബ്രാഹിം ഹാജി, തെരുവത്ത് മൂസാ ഹാജി, പാലാട്ട് ഹുസൈന്‍, ഹമീദ് ചേരക്കാടത്ത്, സിഎച്ച് സുലൈമാന്‍, ഖാലിദ് അറബിക്കാടത്ത്, സി.എച്ച് അസൈനാര്‍, കെ.കെ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ അന്‍സാറുല്‍ ഇസ്ലാം മദ്രസയിലെ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലെ അധ്യാപകരെയും സദര്‍ മുഅല്ലിമിനെയും പ്രത്യേകമായി മൊമന്റോ നല്‍കി ആദരിച്ചു.

KCN

more recommended stories