‘ചങ്ക്‌സ്’ റിലീസിംഗ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍

വൈശാഖ് രാജന്‍ നിര്‍മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ചങ്ക്‌സി’ന്റെ വ്യാജന്‍, റിലീസിംഗ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍. പ്രദര്‍ശനം ആരംഭിച്ച ദിവസം രണ്ടു ഷോകള്‍ക്കു ശേഷമാണു ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റിലെത്തിയത്. ഓപ്പണ്‍ക്ലൗഡ് വെബ് സൈറ്റിലാണു വ്യാജന്‍ പ്രത്യക്ഷപ്പെട്ടത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തിയറ്ററില്‍നിന്ന് ചിത്രം പകര്‍ത്തിയെന്നാണ് കരുതുന്നത്.
ചിത്രത്തിന്റെ മുഴുവന്‍ ഭാഗവുമാണ് ഇന്റര്‍നെറ്റില്‍ വന്നതെന്നു നിര്‍മാതാവ് വൈശാഖ് രാജന്‍ പറഞ്ഞു. സംഭവത്തില്‍ എറണാകുളം റേഞ്ച് ഐജി പി. വിജയനു വൈശാഖ് രാജന്‍ പരാതി നല്‍കി. ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാലു വര്‍ഗീസ്, ഹണി റോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ലാല്‍, സിദ്ദിഖ് തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്ന ‘ചങ്ക്‌സ്’ ഇക്കഴിഞ്ഞ നാലിനാണു റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസം മാത്രം 10 ലക്ഷം രൂപയാണ് ‘ചങ്ക്‌സ്’ തിയറ്ററുകളില്‍നിന്നു നേടിയത്.

KCN

more recommended stories