ആ മോള് മരിച്ചുപോയതായിരുന്നു…

പാണത്തൂര്‍ : പുഴയില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സന ഫാത്തിമയെ കാണാതായത്. മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ പറയാനാകുകയുള്ളു എന്ന് കലക്ടര്‍ കെ. ജീവന്‍ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഒരുനാടാകെ നെഞ്ചൊരുകി കാത്തുനിന്നതിന്റെ ഏഴാംനാളില്‍ വിധി തിരികെ തന്നത് ആ പൈതലിന്റെ മരിച്ച് മരവിച്ച ശരീരം. ഊണും ഉറക്കവും ഉപേക്ഷിച്ച് പുഴയില്‍നിന്ന് കരകയറാതെ നാട്ടുകാര്‍ നടത്തിയ തിരച്ചലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

KCN

more recommended stories