യു.പിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത് 62 കുട്ടികള്‍

ലഖ്‌നോ: ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് യു.പിയിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനുളളില്‍ 62 കുട്ടികള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയിലേക്കുള്ള ഓക്‌സിജിന്‍ വിതരണം മുടങ്ങിയതാണ് കൂട്ടമരണത്തിന് കാരണം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗൊരഖ്പൂര്‍. ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് രൗട്ടേലയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഗൊരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ജപ്പാന്‍ ജ്വരബാധിതരായി ചികിത്സയിലായിരുന്നു കുട്ടികള്‍. അതേസമയം, ഓക്സിജന്റെ അഭാവമല്ല മരണകാരണമെന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം.സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്‍സെഫലൈറ്റിസ് അഥവ ജപ്പാന്‍ ജ്വരം പന്നികളില്‍ നിന്നും കൊതുകുകളിലേക്കും പിന്നീട് മനുഷ്യരിലേക്കും പടരുന്ന രോഗമാണ്. പോഷകാഹാരക്കുറവുള്ള കുട്ടികളാണ് രോഗത്തിന്റെ പ്രധാന ഇരകള്‍.

KCN

more recommended stories