പഞ്ചവത്സര എല്‍എല്‍ബി ഒന്നാം ഘട്ട അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ സ്വാശ്രയ ലോ കോളേജുകളിലെ പഞ്ചവത്സര എല്‍എല്‍ബി പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 14 മുതല്‍ 18 വരെയുള്ള തിയതികളില്‍ കോളേജില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. നിര്‍ദ്ദിഷ്ട തിയതികളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നതാണ്. അവരെ തുടര്‍ന്നു നടത്തുന്ന അലോട്ട്മെന്റുകളില്‍ പരിഗണിക്കുന്നതുമല്ല.

KCN

more recommended stories