ലാസ്റ്റ് ഗ്രേഡ് നിയമനം കുറഞ്ഞു; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

പാലക്കാട്: ലാസ്റ്റ്‌ഗ്രേഡ് തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയുടെ കാലാവധിതീരാന്‍ 10 മാസം മാത്രം ബാക്കി. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ ഇതുവരെ നിയമിച്ചത് 602 പേരെ. കഴിഞ്ഞതവണ ലാസ്റ്റ് ഗ്രേഡ് പട്ടികയില്‍ രണ്ടുവര്‍ഷംകൊണ്ട് നിയമിച്ചത് 1200 ഓളം പേരെ. ഇപ്പോള്‍ പുതിയ പരീക്ഷയ്ക്ക് വീണ്ടും വിജ്ഞാപനമായതോടെ ഇനിയെത്ര നിയമനം നടക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ഥികള്‍

2015 ജൂണ്‍ 29നാണ് റാങ്ക്പട്ടിക നിലവില്‍ വന്നത്. 2018 ജൂണ്‍വരെയാണ് കാലാവധി. പട്ടിക നിലവില്‍വന്ന് ആദ്യ നിയമനം നടന്നത് അഞ്ചുമാസം വൈകിയാണ്. തിയമസഭാ തിരഞ്ഞെടുപ്പ് കാരണം മൂന്നുമാസവും യോഗ്യതപരിഷ്‌കരണം മൂലമുണ്ടായ അനിശ്ചിതത്വംമൂലം നാലുമാസവും നിയമനത്തെ ബാധിച്ചു. പ്രധാനപട്ടികയില്‍ 2,454 പേരും ഉപ പട്ടികയില്‍ അത്രയും പേരുമാണുള്ളത്.

കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നൂറുശതമാനവും അതിനുേശഷം യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 95 ശതമാനവും മുന പട്ടികകളില്‍നിന്ന് നിയമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പട്ടികയില്‍നിന്ന് ഇതുവരെ 23 ശതമാനം മാത്രമാണ് നിയമിച്ചത്.

ജില്ലയില്‍ 126 സര്‍ക്കാര്‍ വകുപ്പുകളില്‍വരുന്ന ഒഴിവുകളിലേക്കാണ് നിയമനം നടത്തേണ്ടത്. തിരുവനന്തപുരത്ത് വകുപ്പ് ആസ്ഥാനങ്ങളിലെ എല്ലാ ജില്ലകള്‍ക്കുമായും വീതിച്ചുകിട്ടുന്ന ഒഴിവുകളിലും നിയമനം നടത്തും. എന്നാല്‍, നിയമനത്തിലെ കാലതാമസമാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. ലാസ്റ്റ് ഗ്രേഡ് ജോലിക്കുള്ള യോഗ്യത പരിഷ്‌കരിച്ചതോടെ ബിരുദമുള്ളവര്‍ക്ക് ഇനി പരീക്ഷയെഴുതാനാവില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള പട്ടികയില്‍ പേരുള്ള ബിരുദക്കാര്‍ക്ക് നിയമനമായില്ലെങ്കില്‍ ലാസ്റ്റ് ഗ്രേഡ് ജോലിസാധ്യത അടഞ്ഞു.

പ്രായപരിധി കഴിയുന്നവരും ബുദ്ധിമുട്ടിലാവും. വവിധ വകുപ്പുകളില്‍ ഒഴിവുണ്ടെങ്കിലും അവ യഥാസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത മുപ്പതോളം ഒഴിവുകളില്&്വംഷ;ക്കൂടി നിയമനത്തിന് നടപടിയായിട്ടുണ്ടെന്നാണ് പി.എസ്.സി. അധികൃതര്‍ പറയുന്നത്.

KCN

more recommended stories