‘മേരാ വതന്‍’ സ്വാതന്ത്ര്യ ദിന മത്സരങ്ങള്‍ സംഘടിപ്പിച്ചു

പൈക്ക: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പൈക്ക മൈത്രി സാംസ്‌ക്കാരിക വേദി & വായനശാലയുടെ ആഭിമുഖ്യത്തില്‍ മേരാ വതന്‍- മത്സര പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര സര്‍വ്വകലാശാല മലയാള വിഭാഗം അസോ: പ്രൊഫസര്‍: ആര്‍.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കവി രവീന്ദ്രന്‍ പാടി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വായനശാല പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി.മല്ലിക, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മണിചന്ദ്രകുമാരി, പൈക്ക അബ്ദുള്ളക്കുഞ്ഞി, ശശിധരന്‍ മുല്ലച്ചേരി, ഖാന്‍ അബ്ദുള്ള, ബഷീര്‍ കരിങ്ങപ്പള്ളം, മുഹമ്മദ് നൂറുദ്ദീന്‍, ബി.കെ.ബഷീര്‍ പൈക്ക, അന്‍വര്‍ ഷാഹിദ് , ഹനീഫ് കരിങ്ങപ്പള്ളം പ്രസംഗിച്ചു.
ദേശഭക്തി ഗാനം, പ്രസംഗം, ചിത്ര രചന, ക്വിസ്സ് തുടങ്ങിയ മത്സരങ്ങളിലായി ഇരുനൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

KCN

more recommended stories