ബ്‌ളൂവെയല്‍ ഗെയിം ലിങ്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും മാറ്റണം- കേന്ദ്രം

ന്യൂഡല്‍ഹി: ബ്‌ളൂവെയില്‍ ചലഞ്ച് ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്രസാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടു. ഗൂഗിള്‍, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, യാഹൂ, മൈക്രോസോഫ്റ്റ് എന്നിവരോട് ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകളെല്ലാം നീക്കം ചെയ്യണമെന്ന് ക്രേന്ദസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബ്‌ളൂവെയില്‍ ചലഞ്ച് മൂലം ഇന്ത്യയിലും കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഗെയിം ലഭ്യത പൂര്‍ണമായും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളും ഗൂഗിള്‍,യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളും അപകടരമായ ഗെയിമുകളുടെ ലിങ്കുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ടി മന്ത്രാലയം കത്ത് നല്‍കി.

KCN

more recommended stories