പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് ആഗസ്റ്റ് 30 വരെ നീട്ടി. എറണാകുളം സി.ജെ.എം കോടതിയാണ് നീട്ടിയത്. ഇതേതുടര്‍ന്ന് പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചു. സുനിയെ കോടതിയില്‍ ഹാജരാക്കാതിരുന്നതിന് പിന്നില്‍ സര്‍ക്കാറിന്റെയും അന്വേഷണ സംഘത്തിന്റെയും ഗൂഢാലോചനയാണെന്ന് അഭിഭാഷകന്‍ ബി.കെ ആളൂര്‍ ആരോപിച്ചു. സുനിയുടെ വെളിപ്പെടുത്തല്‍ ഭയന്നാണ് അങ്കമാലി കോടതിയില്‍ ഹാജരാക്കാതിരുന്നത്. യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണിതെന്നും ആളൂര്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ ചില നടിമാര്‍ക്ക് പങ്കുള്ള കാര്യം സുനി തന്നോട് പറഞ്ഞിട്ടുണ്ട്. ആ പേരുകള്‍ സുനി തന്നെ വെളിപ്പെടുത്തട്ടെയെന്നും അഭിഭാഷക ധര്‍മ്മമനുസരിച്ച് താന്‍ ഇക്കാര്യം പുറത്തു പറയില്ലെന്നും ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, സുനിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആളൂര്‍ അങ്കമാലി കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കി. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് നേരത്തെ പള്‍സര്‍ സുനി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തല്‍ നടത്താതിരിക്കാനാണ് എറണാകുളം സി.ജെ.എം കോടതി റിമാന്‍ഡ് നീട്ടിയതോടെ അങ്കമാലി കോടതിയില്‍ പൊലീസ് പ്രതിയെ ഹാജരാക്കാതിരുന്നത്.

KCN

more recommended stories