കോട്ടപ്പാറ ജംഗഷനില്‍ ബിജെപി സംസ്ഥാനപാത ഉപരോധിക്കുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കാല്‍, കോട്ടപാപറ, നെല്ലത്തറ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഏക പക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍പ്പെട്ട കോട്ടപ്പാറ ജംഗഷനില്‍ റോഡ് ഉപരോധിക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് റോഡ് ഉപരോധിക്കുന്നത്. ഉപരോധം ദേശീയപാദയിലേക്കും വ്യാപിപ്പിക്കുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ജന. സെക്രട്ടറി വേലായുധന്‍, മണ്ഡലം പ്രസിഡണ്ട് എന്‍ മധു, മണ്ഡലം ജന.സെക്രട്ടറി മനു ലാല്‍, ബി എം എസ്-ആര്‍ എസ് എസ് നേതാക്കളായ പ്രേംരാജ്, സത്യന്‍, ടി കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ബാബു അഞ്ചാംമെയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോട്ടപ്പാറയില്‍ ഉപരോധം നടക്കുന്നത്.

 

KCN

more recommended stories