മുന്‍ അഡ്വക്കേറ്റ് ജനറല്‍ എംകെ ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും പ്രമുഖ അഭിഭാഷകനുമായ എംകെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് രണ്ടേകാലോടെയാണ് അന്ത്യമുണ്ടായത്. മൂന്നാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നുരാവിലെ അസുഖം മൂര്‍ച്ഛിക്കുകയും ഉച്ചയ്ക്ക് രണ്ടേകാലോടെ മരണം സംഭവിക്കുകയുമായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ ദാമോദരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. കണ്ണൂരിലായിരിക്കും സംസ്‌കാരം. ഇകെ നായനാര്‍ മൂന്നാം വട്ടം മുഖ്യമന്ത്രിയായിരുന്ന 1996 -2001 കാലഘട്ടത്തിലാണ് അഡ്വക്കേറ്റ് ജനറലായി ദാമോദരന്‍ പ്രവര്‍ത്തിച്ചത്.
ഇടതു സഹയായാത്രികനായ ദാമോദരന്‍ ഇടതുപക്ഷനേതാക്കളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. പിണറായി വിജയനെതിരേ വന്ന ലാവ്ലിന്‍ കേസില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എംകെ ദാമോദരനായിരുന്നു. പിന്നീട് പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ചുവെങ്കിലും അദ്ദേഹം ചുമതലയേറ്റിരുന്നില്ല.

KCN

more recommended stories