ടെന്നീസ് വോളിബാള്‍ അണ്ടര്‍ 19 നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്: കേരള ടീമിനെ ഇസ്മായില്‍ .ടി.എസ് നയിക്കും

പാലക്കുന്ന്: ആഗസ്റ്റ് 20 മുതല്‍ 23 വരെ രാജസ്ഥാനില്‍ നടക്കുന്ന 19-മത് ടെന്നീസ് വോളിബാള്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെയാണ് ഇസ്മായില്‍ നയിക്കുന്നത്. കാസര്‍കോട് ഉദുമ സ്വദേശിയും തെക്കേക്കര ശറഫുദ്ധീന്‍-ആരിഫ ദമ്പതികളുടെ മകനുമായ ഇസ്മായില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഇത് ആറാം തവണയാണ് കേരള ടീമിന് വേണ്ടി ഇസ്മായില്‍ ജേഴ്സി അണിയുന്നത്. ഒരു പ്രാവിശ്യം ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. മനോജ് നീലേശ്വരം പള്ളിക്കരയാണ് ഇസ്മായിലിന്റെ പരിശീലകന്‍.
ടീമിലെ മാറ്റ് അംഗങ്ങള്‍-ഷാഹുല്‍ ഹമീദ്(വയനാട്) ഗീവര്‍ഗീസ്(കോഴിക്കോട്),അരുണ്‍ലാല്‍(പാലക്കാട്),ജസീര്‍.പി.കെ.(തിരുവനന്തപുരം),അഭയ്‌ലാല്‍(വയനാട്) കേരളാ ടീം കോച്ച് സിബിഷ് മധു(കോഴിക്കോട്).ടീം മാനേജര്‍/സംസ്ഥാന സെക്രട്ടറി.ടി.എം.അബ്ദുറഹ്മാന്‍(കോഴിക്കോട്).

KCN

more recommended stories