ശുചിത്വസംഗമം 2017 സംഘടിപ്പിച്ചു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് ആരോഗ്യ ശുചിത്വസമിതിയുടെയും സ്മാര്‍ട്ട് പെരിയയുടെയും സംയുക്താഭിമുഖ്യത്തില്‍ പെരിയ പ്രീമിയര്‍മാള്‍ പരിസരത്ത് ശുചിത്വസംഗമം 2017 സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും തുണിസഞ്ചി വിതരണ ഉദ്ഘാടനവും, മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപനവും ശുചിത്വദീപം തെളിയിക്കലും നടന്നു. പഞ്ചായത് പ്രസിഡന്റ് ശാരദ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് പെരിയ പ്രസിഡന്റ് എ വിജയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ അശോകന്‍, സിസ്റ്റര്‍ ഗൗരി, പി സി ഗിരിജ, രാമകൃഷ്ണന്‍, കുമാരന്‍ മാസ്റ്റര്‍, തങ്കമണി ടീച്ചര്‍, ഷൈജു എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories