മുരുകന്റെ കുടുംബത്തിന്  10 ലക്ഷം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സ കിട്ടാതെ മരിച്ച തിരുനെല്‍വേലി രാധാപുരം സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുരുകന്റെ ഭാര്യയുടെയും കുട്ടികളുടെയും പേരില്‍ പണം ബാങ്കില്‍ നിക്ഷേപിക്കും. ഈ പണത്തിന്റെ പലിശ മാസം തോറും മുരുകന്റെ കുടുംബത്തിനു ലഭിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ നടപടി.മുരുകന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് എത്തിയാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. മുരുകന്റെ കുടുംബത്തിനു വീടുവെച്ചു നല്‍കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു

KCN

more recommended stories