ബിഗ് കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു

കാസര്‍കോട് : മധുരം നല്‍കി സാഹോദര്യം വളര്‍ത്താന്‍, വര്‍ഗീയതയ്ക്ക് കാസര്‍കോടിന്റെ മണ്ണില്‍ സ്ഥാനമില്ല എന്നുണര്‍ത്തി എന്‍ എസ് എല്‍ നടത്തിയ ബിഗ് കേക്ക് ഫെസ്റ്റ് ജില്ലാ പ്രെസിഡന്റ റാഷീദ് ഹദ്ദാദിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി മുഹാദ് ബി കെ ഉദ്ഘാടനം ചെയ്തു. അന്‍സാഫ് ചൗക്കി, ഫിര്‍ദൗസ് ബേക്കല്‍, സലിം പൂച്ചക്കാട്, മുനീര്‍ ആദൂര്‍, ഇര്‍ഷാദ് പടന്നക്കാട് തുടങ്ങിയ ജില്ലാ എന്‍ എസ് എല്‍ നേതാക്കള്‍ സംബന്ധിച്ചു. എന്‍ എസ് എല്‍ ജില്ലാ സെക്രട്ടറി റഹ്മാന്‍ തുരുത്തി സ്വാഗതവും ട്രഷറര്‍ അഹ്മദ് സിയാദ് ചെമ്പരിക്ക നന്ദിയും അര്‍പ്പിച്ചു. സ്വാതന്ത്ര്യ സംരക്ഷണാര്‍ഥം നടത്തപ്പെട്ട കേക്ക് ഫെസ്റ്റില്‍ എന്‍ എല്‍, എന്‍ എല്‍ യു, എന്‍ വൈ എല്‍, നേതാക്കളായ അസീസ് കടപ്പുറം, മുസ്തഫ തൊരാവളപ്പ്, സഫറുള്ള ഹാജി, ഇങഅ ജലീല്‍,ഹനീഫ് കടപ്പുറം, ഫൈസല്‍ ഹദ്ദാദ്, റഹീം ബെണ്ടിച്ചാല്‍, സിദ്ധീഖ് ചെങ്കള,അസീസ് ചെമ്പരിക്ക, ഷെരീഫ് ചെമ്പരിക്ക,എ റഹ്മാന്‍ തുരുത്തി,സിദ്ധീഖ് പാലോത്, ഹൈദര്‍ കുളങ്ങര തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

KCN

more recommended stories