ബൈക്കില്‍ 7936 കിലോമീറ്റര്‍ ഭാരത യാത്ര: ഹമീദ് സി.ഐയ്ക്കു സ്വീകരണം നല്‍കി

കാസര്‍കോട്: 25 ദിവസങ്ങള്‍ കൊണ്ട് തന്റെ യൂണികോണ്‍ ബൈക്കില്‍ ഒറ്റയ്ക്ക് 7936 കിലോമീറ്റര്‍ സാഹസികമായി യാത്ര ചെയ്ത് ഭാരത യാത്ര നടത്തി തിരിച്ചെത്തിയ എം.എസ്.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐയ്ക്ക് കാസര്‍കോട് നഗരത്തില്‍ സ്വീകരണം നല്‍കി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം ഉസാം പള്ളങ്കോട് ഹാരാര്‍പ്പണം നടത്തി. ഉദുമ മണ്ഡലം എം.എസ്.എഫ് സെക്രട്ടറി സവാദ് സി.കെ, അഷ്‌റഫ് പി.എസ്, പള്ളങ്കോട് ശാഖാ സെക്രട്ടറി ഉബൈദ്, കുയിത്തല്‍ ശാഖാ സെക്രട്ടറി മന്‍സൂര്‍ സംബന്ധിച്ചു.

KCN

more recommended stories