ബാലനീതി നിയമം : കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

കോട്ടയം: ബാലനീതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വീശദീകരണം തേടി. നിമത്തിലെ ചിലവ്യവസ്ഥതകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ അനാഥാലയ നടത്തിപ്പുകാരാണ് കോടതിയെ സമീപച്ചത്. രണ്ട് മാസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സംസ്ഥാനത്തെ അനാഥലയങ്ങളെ അനാഥാവസ്ഥയിലാക്കുന്നതാണ് ബാലനീതി നിയമത്തിലെ ചിലവ്യവസ്ഥകളെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരേ ഒരുവിഭാഗം അനാഥാലയ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.
2016 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബാലനീതി നിയമം ഈ ഡിസംബറിന് മുന്‍പ് നടപ്പാക്കുവാനാണ് നിര്‍ദ്ദേശച്ചിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് 50 കുട്ടികളുള്ള ഒരു അനാഥാലയത്തില്‍ 20 സ്ഥിരം ജീവനക്കാരും അഞ്ച് താല്കാലിക ജീവനക്കാരും വേണമെന്നാണ് വ്യവസ്ഥ. ജീവനക്കാര്‍ക്ക് ഒരു മാസം മൂന്ന് ലക്ഷംരൂപ ശമ്പളമായും നല്‍കണം. കൂടാതെ സ്ഥാപനങ്ങളുടെ പൂര്‍ണ നിയന്ത്രണം ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ കീഴിലുമാകും. നിയമങ്ങള്‍ പാലിച്ച് സ്ഥാപനങ്ങള്‍ നടത്തികൊണ്ടുപോകുവാന്‍ കഴിയില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വീശദീകരണം ചോദിക്കുകയായിരുന്നു. ഏന്നാല്‍ കാര്യങ്ങള്‍ ബോധിപ്പിക്കുവാന്‍ സാവകാശം വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇത് അംഗീകരിച്ച കോടതി ഒക്ടോബര്‍ 14ന് കാര്യങ്ങള്‍ രേഖമൂലം അറിയിക്കുവാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നിലവില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ 1195 അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 75 ശതമാനം സ്ഥാപനങ്ങളും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധിക്കുന്നത്. കേന്ദ്രസര്‍ക്കരിന്റെ പുതിയ നീക്കം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണം ശക്തമായിരുന്നു.

KCN

more recommended stories