പി.വി. അന്‍വറിന്റെ പാര്‍ക്കിനുള്ള അനുമതി റദ്ദാക്കി

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി റദ്ദാക്കി. മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് അനുമതി റദ്ദാക്കിയത്. രാവിലെ നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോള്‍ പാര്‍ക്കിന് അനുമതിയില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് പാര്‍ക്കിനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കിയത്. പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ടൗണ്‍ പ്ലാനര്‍ അടക്കമുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഒരു കെട്ടിടത്തിന് നല്‍കിയ അഗ്‌നിശമനസേന ലൈസന്‍സ് ഉപയോഗിച്ച് പാര്‍ക്കില്‍ അനധികൃത നിര്‍മാണങ്ങള്‍ നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

KCN

more recommended stories