പീഡനത്തിനിരയായ പത്തുവയസ്സുകാരി പെണ്‍കുഞ്ഞിനെ പ്രസവിച്ചു

ചണ്ഡിഗഡ്: പീഡനത്തിനിരയായ പത്തുവയസ്സുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുന്‍പ് പ്രസവിച്ച കുഞ്ഞിന് 2.1 ഗ്രാം ഭാരമുണ്ട്. പെണ്‍കുട്ടിയുടെ പെല്‍വിക് എല്ലുകള്‍ക്ക് പൂര്‍ണവളര്‍ച്ചയെത്താതിനാലും കുട്ടിയെ പ്രസവിക്കാനുള്ള ശേഷിയില്ലാത്തതിനാലും സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. പെണ്‍കുട്ടിക്ക് താന്‍ ഗര്‍ഭിണിയാണെന്നോ കുഞ്ഞിനെ പ്രസിവിക്കാന്‍ പോകുകയാണെന്നോ അറിവില്ലായിരുന്നു. വയറ്റില്‍ കല്ലുണ്ടെന്നും അതിനാല്‍ ശസ്ത്രക്രിയ നടത്തുകയാണെന്നുമാണ് കുട്ടിയെ ധരിപ്പിച്ചിരിക്കുന്നത്. വയറുവേദനയുമായി ഡോക്ടറെ സമീപിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കിയത്. നേപ്പാളില്‍ നിന്നും ചണ്ഡിഗഡിലേക്ക് കുടിയേറിയ കുടുംബം വീട്ടുവേലക്കാരുടെ ക്വാട്ടേഴ്‌സിലാണ് ഇപ്പോള്‍ കഴിയുന്നത്. പെണ്‍കുട്ടിയെ അമ്മയുടെ സഹോദരന്‍ തുടര്‍ച്ചയായി ഏഴു മാസത്തോളം പീഡനത്തിരിയാക്കുകയായിരുന്നു. വയറുവേദനക്ക് ചികിത്സിക്കാനായി ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴേക്കും കുട്ടിയുടെ ഗര്‍ഭം 30 ആഴ്ച പിന്നിട്ടിരുന്നു. അതിനാല്‍ അബോര്‍ഷന്‍ നടത്താനും മാര്‍ഗമില്ലായിരുന്നു. കുഞ്ഞിനെ ശിശു ക്ഷേമ കമ്മിറ്റിക്ക് കൈമാറാനും അവിടെ നിന്നും ദത്തു നല്‍കാനുമാണ് തീരുമാനം.

KCN

more recommended stories