ജ്യോതിഷിനെ ആക്രമിച്ച കേസ്: യുവാവ് അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷിനെ (30) ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ അണങ്കൂരിലെ മുഹമ്മദ് അഷ്‌റഫിനെ(23)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിഷിനെ അപായപ്പെടുത്തുന്നതിനായി അക്രമിസംഘത്തിന് സഹായം ചെയ്തുനല്‍കിയ ആളാണ് മുഹമ്മദ് അഷ്‌റഫെന്ന് പോലീസ് പറഞ്ഞു. അഷ്‌റഫിനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. ജ്യോതിഷിനെ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.45 മണിയോടെ കോട്ടക്കണ്ണി റോഡില്‍ വെച്ചാണ് ജ്യോതിഷ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ആള്‍ട്ടോ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പറയുന്നത്. 2008 ഏപ്രില്‍ 16ന് നെല്ലിക്കുന്നിലെ മുഹമ്മദ് സിനാനെ കൊലപ്പെടുത്തിയ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജ്യോതിഷ്. കേസിലെ മറ്റുപ്രതികളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

KCN

more recommended stories