കര്‍ഷകദിനത്തില്‍ കര്‍ഷകര്‍ക്ക് ആദരം; പാടത്ത് വിത്തിറക്കി വിദ്യാര്‍ത്ഥികള്‍

പെരുമ്പള: കോളിയടുക്കം ഗവ. യു പി സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെയും പി ടി എ യുടെയും നേതൃത്വത്തില്‍ കര്‍ഷകദിനമായ ചിങ്ങം ഒന്നിന് സ്‌കൂള്‍ അസ്സംബ്ലിയില്‍ വെച് കര്‍ഷകരെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ വി ഗീത ഉത്ഘാടനം ചെയ്തു. അണിഞ്ഞയിലെ എ കുമാരന്‍ നായര്‍ നെച്ചിപ്പടുപ്പ്, കുണ്ടടുക്കത്തെ പി ലക്ഷ്മിയമ്മ, പെരുമ്പള ചെല്ലുഞ്ഞിയിലെ തമ്പായിയമ്മ, വയലാംകുഴിയിലെ എ കുഞ്ഞിരാമന്‍ നായര്‍ എന്നീ കര്‍ഷകരെ ഹെഡ്മാസ്റ്റര്‍ എ പവിത്രനും പിടിഎ പ്രസിഡണ്ട് പി വിജയനും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ഇ മനോജ് കുമാര്‍, പ്രസീജ അണിഞ്ഞ, പി നാരായണന്‍, സുനീഷ്‌കുമാര്‍, കെ വനജകുമാരി, വിനോദ്കുമാര്‍ പെരുമ്പള, കരുണാകരന്‍ കാനാവീട്ടില്‍, പി.മധു, കൃഷി അസിസ്റ്റന്റ് ഹരീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിന്റെ വിശാലമായ പറമ്പില്‍ കുട്ടികള്‍ കൃഷിയും തുടങ്ങി. വെണ്ട, ചീര, പയര്‍, മുളക്, വഴുതന എന്നീ പച്ചക്കറികളുടെ വിത്ത് ചെമ്മനാട് കൃഷിഭവനാണ് നല്‍കിയത്.

KCN

more recommended stories