മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി; 6 മാസത്തേക്ക് മുത്തലാഖിന് വിലക്ക്

ന്യൂഡല്‍ഹി : സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റിസടക്കം രണ്ട് ജഡ്ജിമാര്‍ വിധിയെ അനുകൂലിച്ചു.അഞ്ചംഗബഞ്ചില്‍ 3 പേര്‍ മുത്തലാഖ് വേണ്ടെന്ന് നിലപാടെടുത്തു. അടുത്ത 6 മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹമോചനം ഒഴിവാക്കണമെന്നും മുസ്ലീം വിവാഹമോചനത്തിന് നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. മാറ്റം ആവശ്യമെങ്കില്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണം. മതാചാരത്തിന്റെ അവിഭാജ്യഘടകമാണ് മുത്തലാഖ് എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ നിലപാടിനോട് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോഗിച്ചു. നിയമനിര്‍മ്മാണത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി. രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം മാറ്റിവയ്ക്കണം

KCN

more recommended stories