ജില്ലാ സഹകരണ ബാങ്ക് വിജ്ഞാപനങ്ങള്‍ പി.എസ്.സി റദ്ദാക്കി

തിരുവനന്തപുരം: വിജ്ഞാപനങ്ങളില്‍ അവസാന നിമിഷം പി.എസ്.സി വെട്ടിത്തിരുത്തലുകള്‍ വരുത്തി. 18/08/2017 ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയ വിജ്ഞാപനങ്ങളാണ് അവസാന നിമിഷം തിരുത്തിയത്. ജില്ലാ സഹകരണ ബാങ്കുകളിലെ പ്യൂണ്‍/വാച്ച്മാന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തികകളിലായി ആറു വിജ്ഞാപനങ്ങള്‍ റദ്ദാക്കി. പകരം അതേ കാറ്റഗറി നമ്പറുകളിലായി മറ്റ് ആറു വിജ്ഞാപനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തിലാണ് അവസാന നിമിഷം വിജ്ഞാപനങ്ങളില്‍ മാറ്റം വരുത്തേണ്ടി വന്നതെന്ന് പി.എസ്.സി അധികൃതര്‍ വിശദീകരിച്ചു. ഇതോടെ 250ഓളം ഒഴിവുകള്‍ ഇല്ലാതായി.

പി.എസ്.സി. ബുള്ളറ്റിനില്‍ ഈ വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അവയില്‍ കാറ്റഗറി നമ്പര്‍ 275/2017 (ടെലിഫോണ്‍ ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 1നേരിട്ടുള്ള നിയമനം), കാറ്റഗറി നമ്പര്‍ 276/2017 (ടെലിഫോണ്‍ ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 2സൊസൈറ്റി ക്വാട്ട), കാറ്റഗറി നമ്പര്‍ 277/2017 (ലിഫ്റ്റ് ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 1നേരിട്ടുള്ള നിയമനം), കാറ്റഗറി നമ്പര്‍ 278/2017 (ലിഫ്റ്റ് ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 2സൊസൈറ്റി ക്വാട്ട), കാറ്റഗറി നമ്പര്‍ 279/2017 (പ്യൂണ്‍/വാച്ച്മാന്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 1നേരിട്ടുള്ള നിയമനം), കാറ്റഗറി നമ്പര്‍ 280/2017 (പ്യൂണ്‍/വാച്ച്മാന്‍, ജില്ലാ സഹകരണ ബാങ്ക്, പാര്‍ട്ട് 2സൊസൈറ്റി ക്വാട്ട) എന്നിവയാണ് റദ്ദാക്കിയത്. ഹൈക്കോടതിയുടെ അന്തിമവിധിയനുസരിച്ചേ ഈ വിജ്ഞാപനങ്ങള്‍ ഇനി പ്രസിദ്ധീകരിക്കുകയുള്ളൂവെന്ന് പി.എസ്.സി അറിയിച്ചു.

പകരം പുതിയ ആറു തസ്തികകളുടെ വിജ്ഞാപനങ്ങള്‍ ഇതേ കാറ്റഗറി നമ്പറുകളില്‍ ചേര്‍ത്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പര്‍ 275/2017 (ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2, ആരോഗ്യ വകുപ്പ്), കാറ്റഗറി നമ്പര്‍ 276/2017 ( യു.പി.സ്‌കൂള്‍ അസിസ്റ്റന്റ്, മലയാളം മീഡിയം, തസ്തികമാറ്റം, വിദ്യാഭ്യാസ വകുപ്പ്), കാറ്റഗറി നമ്പര്‍ 277/2017 (ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, ഹിന്ദി, 14 ജില്ലകള്‍, വിദ്യാഭ്യാസ വകുപ്പ്), കാറ്റഗറി നമ്പര്‍ 278/2017 (ലൈറ്റ് കീപ്പര്‍ ആന്റ് സിഗ്‌നലര്‍, തുറമുഖ വകുപ്പ്), കാറ്റഗറി നമ്പര്‍ 279/2017 (ലാസ്‌കര്‍, ഫിഷറീസ് വകുപ്പ്, കണ്ണൂര്‍ ജില്ല), കാറ്റഗറി നമ്പര്‍ 280/2017 (ലബോറട്ടറി അറ്റന്‍ഡര്‍, ഐ.എസ്.എം., കൊല്ലം, പാലക്കാട് ജില്ലകള്‍) എന്നിവയാണ് കൂട്ടിച്ചേര്‍ത്ത വിജ്ഞാപനങ്ങള്‍.

KCN

more recommended stories