ഇന്ത്യന്‍ ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങിമരിച്ചു

ഗുജറാത്ത് : ഇന്ത്യന്‍ ക്രിക്കറ്റ് താരം കൊളംബോയില്‍ മുങ്ങിമരിച്ചു. ഇന്ത്യയുടെ അണ്ടര്‍-17 താരമാണ് മരിച്ചത്. ഗുജറാത്ത് സ്വദേശിയാണ്. അണ്ടര്‍-17 ടൂര്‍ണമെന്റിനായി 19 അംഗ സംഘമാണ് കൊളംബോയിലെത്തിയത്. കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് ഇന്ത്യന്‍ താരം മുങ്ങിപ്പോയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രഗമ ടീച്ചിങ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

KCN

more recommended stories