കാസര്‍ഗോഡ് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം ഫാമിലി മീറ്റ് സെപ്തംബര്‍ 22 ന്

ദമ്മാം : കിഴക്കന്‍പ്രവിശ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം (കേ.ഡി.എസ്.എഫ്) അല്‍-കോബാര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ്-2017 സെപ്തംബര്‍ 22 ന് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ അല്‍ കോബാര്‍ അസീസിയ ഹാഫ്മൂണ്‍ ബീച്ചിലെ ”തായിഫ്” ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫാമിലി മീറ്റ് ആഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി കൃത്യം മൂന്ന് മണിമുതല്‍ ഖുര്‍ആന്‍ പാരായണം, ഇംഗ്ലീഷ്, അറബി പ്രസംഗം, ഹിന്ദിപദ്യം ചെല്ലല്‍ തുടങ്ങിയ വിവിധയിനം മത്സരങ്ങളും കലാസ്വാദകര്‍ക്കായി മാപ്പിള കലാ സാംസ്‌കാരിക പരിപാടികളായ ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ടുകള്‍ എന്നിവ കൂടാതെ കമ്പവലി, ഷോട്ട്പുട്ട്, മ്യൂസിക്ക് ചെയര്‍, ക്വിസ് മത്സരം തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമും ഒരുക്കിയതായും വിജയികള്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് അസീസ് ടി.വി. യുടെ അദ്ധ്യക്ഷതയില്‍ ജനറല്‍സെക്രട്ടറി എന്‍ജി. ശസുദ്ദീന്‍, പ്രോഗ്രാം ഭാരവാഹികളായ അന്‍വര്‍ ഖാന്‍, ബഷീര്‍ പട്‌ള , ഹബീബ് മൊഗ്രാല്‍, ഷഫീഖ് പട്‌ള എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

KCN

more recommended stories