മണവും മധുരവും: നാടന്‍ പൂക്കളുടെ പ്രദര്‍ശനം നടത്തി

പെരുമ്പള: കോളിയടുക്കം ഗവ. യു പി സ്‌കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികളാണ് നാടന്‍ പൂക്കളുടെ പ്രദര്‍ശനം നടത്തിയത്. പാഠപുസ്തകത്തിലെ ‘മണവും മധുരവും’എന്ന പാഠത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂക്കളെയും പൂമ്പാറ്റകളെയും കുറിച്ചുള്ള അധിക വിവരശേഖരണത്തിനു വേണ്ടിയാണ് പൂക്കള്‍ ശേഖരിച്ചത്.
വീടുകളില്‍ നിന്നും സ്‌കൂളിന്റെ വിശാലമായ പറമ്പില്‍ നിന്നും കുട്ടികള്‍ പൂക്കള്‍ ശേഖരിച്ചു. അമ്മമാരും അധ്യാപികമാരും സഹായിച്ചു.
പനിനീരും മല്ലികയും മുല്ലയും പൂമണം ചൊരിഞ്ഞപ്പോള്‍ മറ്റു കുട്ടികളും പ്രദര്‍ശനം കാണാനെത്തി. ഹെഡ്മാസ്റ്റര്‍ എ പവിത്രന്‍, ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ കെ.വനജകുമാരി, രാധാമണി എം.എ, ശ്യാമ .പി എന്നിവര്‍ നേതൃത്വം നല്‍കി.

KCN