ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ‘നവരത്‌ന’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയുടെ അഭിമാന താരങ്ങളും വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഒന്‍പത് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കുള്ള ‘നവരത്‌ന’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകരായ സായിറാം ഭട്ട്, മലബാര്‍ ഓള്‍ഡ് ഏജ് ഹോം ഡയറക്ടര്‍ ചാക്കോച്ചന്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രര്‍ മേഖലയിലെ പ്രമുഖന്‍ ഡോക്ടര്‍ മുഹമ്മദ് ഇബ്രാഹിം പാവൂര്‍, ഇന്ത്യന്‍ ഫുട്ബാളിന് ജില്ലയുടെ സംഭാവനയായ മുഹമ്മദ് റാഫി, നാല് പതിറ്റാണ്ടിലേറെക്കാലമായി ആതുര ശുശ്രൂഷ രംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവ സാന്നിദ്ധ്യമായ ഡോക്ടര്‍ ബലറാം നമ്പ്യാര്‍, പ്രവാസി മലയാളികള്‍ക്കിടയില്‍ ജീവകാരുണ്യ മേഖലയിലും അറുനൂറിലേറെ പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് മുന്നിട്ടിറങ്ങിയ വ്യക്തിയുമായ എം എം നാസര്‍, പ്രവാസി വ്യാപാര പ്രമുഖന്‍ സലീം ഇട്ടമ്മല്‍, ടൂറിസം വ്യാപാര മേഖലയില്‍ ചെറുപ്രായത്തില്‍ തന്നെ അന്താരാഷ്ട്ര പ്രശസ്തനും സായി ഗ്രാം ഡയറക്ടറുമായ രഞ്ജിത് ജഗന്‍, സിറാമിക് ടൈല്‍സ് വ്യാപാര മേഖലയില്‍ പ്രശസ്തനായ ടൊയോട്ടൊ സിറാമിക്‌സ് മാനേജിംഗ് ഡയറക്ടറും ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ഡയറക്ടറുമായ സി.എം കുഞ്ഞബ്ദുള്ള എന്നിവര്‍ക്കാണ് വര്‍ഷത്തെ നവരത്‌ന പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
സെപ്തംബര്‍ 22 വെള്ളിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മാപ്പിളപ്പാട്ട് രംഗത്തെ അനുഗ്രഹീത ഗായകരെ അണിനിരത്തിക്കൊണ്ടുള്ള ‘അസര്‍മുല്ല’ സംഗീത വിരുന്നില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വൈകീട്ട് ഏഴ് മണിക്ക് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം ബി ഹനീഫിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ എം എല്‍.എമാരായ കെ കുഞ്ഞിരാമന്‍, പി ബി അബ്ദുല്‍ റസാക്ക്, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ തുടങ്ങിയവര്‍ പുരസ്‌കാര വിതരണം നടത്തും. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വക്കറ്റ് ഡെന്നീസ് തോമസ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകര്‍ അണിനിരക്കുന്ന അസര്‍ മുല്ല സംഗീത വിരുന്നും നടക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ജില്ലക്ക് മറക്കാനാവാത്ത അനുഭവമാവും ‘അസര്‍മുല്ല’ സമ്മാനിക്കുകയെന്ന് സംഘാടകര്‍ പത്ര സമ്മളനത്തില്‍ അറിയിച്ചു.
പ്രസിഡണ്ട് എം.ബി. ഹനീഫ്, സെക്രട്ടറി അഷറഫ് കൊളവയല്‍, വൈസ് പ്രസിഡണ്ടുമാരായ സുകുമാരന്‍ പൂച്ചക്കാട്, അന്‍വര്‍ ഹസ്സന്‍, ട്രഷറര്‍ ഡോക്ടര്‍ ജയന്ത് എം നമ്പ്യാര്‍, സി.പി. സുബൈര്‍, പി.എം. അബ്ദുള്‍ നാസര്‍, ഹാറൂണ്‍ ചിത്താരി, ബഷീര്‍ കുശാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
.

KCN

more recommended stories