വിദ്യാര്‍ത്ഥിക്ക് നേരെ തെരുവ് നായയുടെ ആക്രമണം

കാസര്‍കോട്: തെരുവ് നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിയും നെല്ലിക്കുന്ന് ജുമാ മസ്ജിദിന് സമീപത്തെ ഇസ്ഹാഖിന്റെ മകനുമായ അബ്ദുള്‍ ആസാദിനെ(8)യാണ് നായ കടിച്ച് പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം.

സ്‌കൂളിലേക്ക് പോവുകയായിരുന്ന ആസാദിനെ റോഡില്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്ന തെരുവ് നായ്ക്കളിലൊന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തുകയും നായ്ക്കളെ ഓടിക്കുകയുമായിരുന്നു. ആസാദിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories