പ്രവാസികളെ കറവപശുക്കളാക്കരുത്: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

ബദിയടുക്ക: രാജ്യത്ത് ഇന്ന് കാണുന്ന എല്ലാ സമ്പത്ത് വ്യവസ്ഥയ്ക്കും വ്യവസായ പുരോഗതിക്കും പ്രധാന കാരണക്കാരായ പ്രവാസികളെ നമ്മുടെ ആവശ്യത്തിന്ന് മാത്രം ഉപയോഗപ്പെടുത്തുകയും നമ്മുടെ ആവശ്യം കഴിഞ്ഞാല്‍ തിരിഞ്ഞ് നോക്കാതെ കറവപശുക്കളാക്കി മാറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല ‘ കമ്മറ്റിയുടെ വിഷന്‍ 18 ന്റെ ഭാഗമായുള്ള നൂറ് ഇന കര്‍മ്മ പദ്ധതിയുടെ പ്രവാസി സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മേഖലാ പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഖലീല്‍ ഹുദവി ഉബ്രങ്കള മുഖ്യ പ്രഭാഷണം നടത്തി. വിഷന്‍ -18 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ധതി വിശദീകരിച്ചു. അബ്ദു റസാഖ് അര്‍ഷദി കുമ്പഡാജ, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം, ഹമീദ് ഖാസിമി പൈക്ക, ജാഫര്‍ മൗലവി മീലാദ് നഗര്‍, ശാഫി മാര്‍പ്പിനടുക്ക, ഹസ്സന്‍ നെക്കര , ബി.പി. ഇബ്രാഹിം പള്ളം, അബ്ദുല്ല അലാബി, അന്‍വര്‍ തുപ്പക്കല്‍, ലത്തീഫ് ഹാജി മാര്‍പ്പിനടുക, അസീസ് പാട്‌ലടുക്ക, എം.എസ്. മൗലവി ചര്‍ലടുക്ക, ബി.കെ. ബഷീര്‍ പൈക്ക, റഫീഖ് ചെറുണി, തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories