കുവൈറ്റ് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം; ഐഡി കാര്‍ഡ് വിതരണം ചെയ്തു

കുവൈറ്റ് : കുവൈറ്റ് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണത്തിന്റെ ഐഡി കാര്‍ഡ് വിതരണം ചെയ്തു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച് നടന്ന ചടങ്ങില്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം ഉപദേശക സമിതി അംഗം മജീദ് സി.ച്. മാണിക്കോത് മുഹമ്മദ് ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. സംഘത്തിന്റെ പ്രസിഡന്റ് നാസര്‍ പി. എ. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉപദേശക സമിതി അംഗം പടിഞ്ഞാര്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹനീഫ് പാലായി സ്വാഗതവും, ട്രഷറര്‍ സുബൈര്‍ കള്ളാര്‍ നന്ദിയും പറഞ്ഞു

KCN