എം എസ് എഫ് മച്ചംപാടി യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

മച്ചംപാടി: മഞ്ചേശ്വരം പഞ്ചായത്തിലെ മച്ചംപാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചു. എം എസ് എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മന്‍സൂര്‍ അധ്യക്ഷതെ വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ പി എച് അബ്ദുല്‍ ഹമീദ് മുഖ്യാതിഥിയായി. മഹ്റൂഫ് സന്തോഷ്‌നഗര്‍ ക്ലാസ് എടുത്തു, സിദ്ദീഖ് മഞ്ചേശ്വരം, മജീദ് മച്ചംപാടി, മുഫീദ് പൊസോട്ട്, ഇഖ്ബാല്‍ മച്ചംപാടി, രാസിക് പി എച്,ഇസ്മായില്‍ കോടി, ഇല്യാസ് മച്ചംപാടി, ഹമീദ് പുച്ഛതവയല്‍, എന്നിവര്‍ പ്രസംഗിച്ചു, സൗകത് സ്വാഗദവും, മന്‍സൂര്‍ നന്ദിയും പറഞ്ഞു.

KCN