എം.ബി.എം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിന് വാട്ടര്‍ കൂളര്‍ നല്‍കി

കാഞ്ഞങ്ങാട്: അകാലത്തില്‍ പൊലിഞ്ഞു പോയ ഹദിയ അതിഞ്ഞാലിന്റെ സജീവ സാന്നിധ്യമായിരുന്ന പി.വി ബഷീറിന്റെ പാവന സ്മരണാര്‍ത്ഥം ഹദിയാ അതിഞ്ഞാല്‍ നല്‍കുന്ന വാട്ടര്‍ കൂളര്‍ കാഞ്ഞങ്ങാട്ടെ എം.ബി.എം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിന് നല്‍കി. തിങ്കളാഴ്ച രാവിലെ തന്നെ ഹദിയാ അതിഞ്ഞാലിന്റെ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി വാട്ടര്‍ കൂളര്‍ റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ.എംആര്‍ നമ്പ്യാര്‍ക്ക് നല്‍കി സകൂളിനായി സമര്‍പ്പിച്ചു. ബഷീറിന്റെ സ്മരണാര്‍ത്ഥമുള്ള വാട്ടര്‍ കൂളര്‍ ഇനിയും മറ്റ് അത്യാവശ്യ ഇടങ്ങളിലേക്ക് നല്‍കുന്നതിനായും ഹദിയ അതിഞ്ഞാലിന്റെ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. ഹദിയ അതിഞ്ഞാലിന്റെ പ്രവര്‍ത്തകരായ റമീസ് മട്ടന്‍, ഖാലിദ് മണ്ടിയന്‍, സീബി സലീം , മുഹമ്മദ്, സിഎച്ച് സുലൈമാന്‍ എന്നിവര്‍ വാട്ടര്‍ കൂളര്‍ സമര്‍പണ ചടങ്ങില്‍ സംബന്ധിച്ചു.

KCN

more recommended stories