പ്രതിഫലം ലഭിച്ചില്ല; സോളാര്‍ കമ്മീഷനെതിരെ അഭിഭാഷകന്റെ ഹര്‍ജി

കൊച്ചി: സോളാര്‍ കമ്മീഷനെതിരെ പരാതിയുമായി അഭിഭാഷകന്‍. കമ്മീഷന്റെ അഭിഭാഷകന്‍ അഡ്വ. ഹരികുമാര്‍ ആണ് തനിക്ക് ലഭിക്കേണ്ട പ്രതിഫലം നല്‍കുന്നില്ലെന്ന് കാണിച്ച് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് ഇനത്തില്‍ തനിക്ക് 1,15,000 രൂപ സോളാര്‍ കമ്മീഷനില്‍നിന്ന് ലഭിക്കാനുണ്ടെന്ന് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. സോളാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കാനിരിക്കെയാണ് പ്രതിഫലം നല്‍കാന്‍ കമ്മീഷന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

KCN

more recommended stories