കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം നടത്തുന്ന എല്ലാ നഴ്സുമാരെയും പരിച്ചുവിട്ടു. സമരം 50 ദിവസം പിന്നിടുമ്പോഴാണ് ഹൈക്കോടതി നടത്തിയ മധ്യസ്ഥ ശ്രമത്തിനിടെ ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
കരാര്‍ കാലാവധി നീട്ടാത്ത അഞ്ച് നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ മാസം ഏഴിന് സമരം തുടങ്ങിയത്. സമരം 50 ദിവസം പിന്നിടുമ്പോഴാണ് സമരത്തിനിറങ്ങിയ എല്ലാവരെയും പിരിച്ച് വിട്ടത്. അനിശ്ചിതമായി സമരം നീളുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങിയത്. ഈ ചര്‍ച്ചയിലാണ് സമരം ചെയ്ത് എല്ലാവരെയും പിരിച്ച് വിട്ടതായി ഭാരത് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
ആശുപത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പറഞ്ഞവരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട് സമരം ആശുപത്രിക്ക് മുന്നില്‍ നിന്നും തിരുനക്കര പഴയ പൊലീസ് ഗ്രൗണ്ടിന് മുന്നിലേക്ക് മാറ്റി. ഇതുവരെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ ജനപ്രതിനിധികേെളാ തങ്ങളുമായി സംസാരിക്കുകയോ പിന്തുണ അറിയിച്ച് എത്തുകയോ ചെയ്തിട്ടില്ലെന്ന് നഴ്സുമാര്‍ പറഞ്ഞു. നഴ്സുമാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന നിലപാട് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ ഹൈക്കോടതിയുടെ മധ്യസ്ഥശ്രമങ്ങള്‍ എത്രത്തോളം ഫലം കാണുമെന്നാണ് ഇനി അറിയേണ്ടത്.
more recommended stories
-
കേരളം തണുപ്പിക്കാന്‍ 3 ദിവസം 14 ജില്ലകളിലും ഇടിമിന്നലോടെ മഴ ശക്തമായ കാറ്റിനും സാധ്യത
അതേസമയം 22ന് ഏഴ് ജില്ലകളിലാണ് മഴ.
-
മത സൗഹാര്‍ദ്ദം വിളംബരം ചെയ്ത് ഉദ്യാവര അരസു മന്‍ജിഷ്ണാര്‍ ക്ഷേത്രം ഭാരവാഹികള്‍ ആയിരം ജമാ അത്ത് പള്ളിയിലെത്തി.
ഉത്സവം ക്ഷണിക്കുവാനെത്തിയ ക്ഷേത്രം ഭാരവാഹികള്‍ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ്.
-
ബൂത്ത് ലവല്‍ ഓഫിസര്‍മാര്‍ വോട്ടര്‍ സ്ലിപ് നേരിട്ട് കൊടുക്കുന്നില്ലെന്ന് ആരോപണം
കാസര്‍കോട്. ബൂത്ത് ലവല്‍ ഓഫിസര്‍മാരില്‍ കൂടുതല്‍പേരും.
-
ഞായറാഴ്ച പതിവിലും നേരത്തെ ഓടും യുപിഎസ്സി പരീക്ഷ എഴുതുന്നവര്‍ക്ക് സഹായവുമായി കൊച്ചി മെട്രോ
പരീക്ഷ എഴുതുന്നവര്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ.
Leave a Comment