കൊച്ചി സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറി

കൊച്ചി: ഇനി അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പിന്റെ ദിനങ്ങളാണ് കൊച്ചിയ്ക്ക്. ലോകകപ്പ് വേദിയായ കലൂര്‍ ജവഹര്‍ലാര്‍ നെഹ്‌റു സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടുകളും ഫിഫക്ക് ഔദ്യോഗികമായി കൈമാറി.

ജി.സി.ഡി.എ ചെയര്‍മാന്‍ മോഹനന്‍, ടൂര്‍ണമെന്റ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് എന്നിവര്‍ ചേര്‍ന്ന് വെന്യു ഓപ്പറേഷന്‍ ഹെഡ് റോമ ഖന്നക്കാണ് സ്റ്റേഡിയത്തിലെ ചുമതല കൈമാറിയത്. കേരളത്തിന്റെ തയ്യാറെടുപ്പുകളില്‍ തൃപ്തിയുണ്ടെന്ന് റോമ ഖന്ന പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ബ്രസീലും സ്‌പെയ്‌നും തമ്മിലാണ് കൊച്ചിയിലെ ഉദ്ഘാടന മത്സരം. ലോകകപ്പ് ലഹരി ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫോര്‍ട്ട് കൊച്ചി അടക്കമുള്ള പരിശീലന ഗ്രൗണ്ടുകള്‍ പൂര്‍ണ സജ്ജമാക്കുകയാണ് ഇനിയുള്ള വെല്ലുവിളി.

KCN

more recommended stories