ഐ.കെ.അബ്ദുല്ല ഹാജി നിര്യാതനായി

കുമ്പള: കൊടിയമ്മ ചേപ്നടുക്കയിലെ പൗരപ്രമുഖനും കര്‍ഷകനും മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങി നിന്ന വ്യക്തിയുമായിരുന്ന കുണ്ടുവാക്കിള്‍ കുഞ്ഞിപ്പ എന്ന ഐ.കെ.അബ്ദുല്ല ഹാജി(82) അന്തരിച്ചു. കൊടിയമ്മ ജമാ അത്ത് കമ്മറ്റി സെക്ട്രട്ടറി ചേപ്നടുക്കം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഖദീജയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്, ബശീര്‍, ഇബ്രാഹിം, സിദ്ദീഖ്, ഹംസ, ഖാലിദ്, സൈനബ, ആസ്യമ്മ, നഫീസ, സഫിയ്യ. മരുമക്കള്‍: പരേതനായ കന്തല്‍ അബ്ബാസ്, അബ്ബാസ് ഇച്ചിലംപാടി. മുഹമ്മദ് ഉളുവാര്‍, അശ്രഫ് കൊടിയമ്മ, ബുഷ്‌റ ബദിയടുക്ക, ഫൗസിയ അടുക്കം, റസിയ ഉളുവാര്‍. റാഹില കന്യാപാടി, ഫാത്തിമത്ത് ലിനാസ് ചൗക്കി, അഫ്‌നാസ് ബാഡൂര്‍. സഹോദരങ്ങള്‍: ഐ.കെ.മുഹമ്മദ് ഹാജി. ഐ.കെ.മൊയ്തീന്‍, ഐ.കെ.അബ്ദുറഹിമാന്‍, ഖദീജ കുമ്പള, ആസ്യമ്മ സീതാംഗോളി, (പരേതര്‍) ആമിന ഇച്ചിലംപാടി, ബീഫാതിമ്മ ചീര്‍ത്തോടി.

KCN

more recommended stories