ഗാന്ധിമാര്‍ഗ പ്രവര്‍ത്തക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഏകദിന നിരാഹാര സത്യാഗ്രഹം

കാഞ്ഞങ്ങാട്: പൗരസ്വാതന്ത്യനിഷേധത്തിനും ഭീകരതയക്ക് എതിരെയും മദ്യത്തിനും മയക്കുമരുന്നിനെതിരെയും ഗാന്ധിയന്‍ സഹനസമരമാര്‍ഗം പിന്തുടര്‍ന്ന് ഗാന്ധിമാര്‍ഗ പ്രവര്‍ത്തക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഏകദിന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.
ഗാന്ധിമാര്‍ഗ പ്രവര്‍ത്തകനായ ഡോ.ടി.എം സുരേന്ദ്രനാഥും മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗോപി മടിക്കൈ എന്നിവരാണ് കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് നിരാഹാര സത്യാഗ്രഹം നടത്തുന്നത്. പന്തലോ ഇരിപ്പിടമോ മറ്റ് സൗകര്യങ്ങളൊന്നും തേടാതെ മഴയും വെയിലും വകവെക്കാതെ റോഡരികില്‍ ഇരുന്ന് ഇവര്‍ സഹന സത്യാഗ്രഹം നടത്തുന്നത ഇവര്‍ സഹന സത്യാഗ്രഹം നടത്തുന്നത്.
ശനിയാഴ്ച രാവിലെ ആരംഭിച്ച സത്യാഗ്രഹ സമരം എഴുത്തുകാരി ശ്രീലത മധു ഉദ്ഘാടനം ചെയ്തു. പല്ലവനാരായണന്‍ അധ്യക്ഷത വഹിച്ചു.പ്രേമചന്ദ്രന്‍ ചോമ്പാല, ടി കെ പ്രഭാകരന്‍, ബി.എം ഹമീദ് എന്നിവര്‍ സംസാരിച്ചു രാഘവന്‍ മടിക്കൈ സ്വാഗതം പറഞ്ഞു.

KCN

more recommended stories