പ്ലാസ്റ്റിക് വിമുക്ത ഗ്രാമം: പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

ബദിയടുക്ക: കുംടികാന എ.എസ്.ബി. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ‘പ്ലാസ്റ്റിക് വിമുക്ത ഗ്രാമം’ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം നവ്യാനുഭവമായി. സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റും ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന ട്രഷററുമായ ഉമ്മര്‍ പാടലടുക്ക ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാത്ഥി സംഘം പ്രസിഡന്റ് ജോണ്‍ ഡിസൂസ അധ്യക്ഷത വഹിച്ചു. എ.എസ്.ബി.എസ്. കുംടികാന വര്‍ക്ക് എക്‌സ്പീരിയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ടി.ഒ. ഉണ്ണികൃഷ്ണന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ട്രഷറര്‍ ശംസുദ്ധീന്‍ മാടത്തടുക്ക ട്രൈനര്‍ക്കുള്ള മൊമെന്റോ സമ്മാനിച്ചു. വിജയലക്ഷമി, ജോണി കുംടികന സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി.എ.സലാം പാടലടുക്ക സ്വാഗതവും രാമനായിക് നന്ദിയും പറഞ്ഞു. ഗൃഹസന്ദര്‍ശനവും പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ബോധവല്‍കരണവും ഇതിന്റെ ഭാഗമായി നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

KCN

more recommended stories