അബഹയില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു: ഭര്‍ത്താവിന് ഗുരുതര പരിക്ക്

ജിദ്ദ: അബഹയില്‍ ജീസാന്‍ ചുരത്തില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം കൂട്ടിയിടിച്ച് യുവതി മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര മേലടത്ത് റാഫിയുടെ ഭാര്യ ജല്‍സീന(24) ആണ് മരിച്ചത്. റാഫി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഉംറ നിര്‍വഹിച്ച് മക്കയില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം. മക്കളായ ഖദീജ റാണ, ഫഹദ് എന്നിവരും വാഹനമോടിച്ച മക്കരപ്പറമ്പ് സ്വദേശി ഷമീറും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

KCN

more recommended stories