വേങ്ങര ഉപതെരഞ്ഞെടുപ്പ്: 70 ശതമാനം പോളിങ്

വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് തിരിച്ചാല്‍ ഊരകത്ത് 62.65 ശതമാനവും ഒതുക്കുങ്ങല്‍ 64.9 ശതമാനവും പറപ്പൂരില്‍ 63.4 ശതമാനവും കണ്ണമംഗലത്ത് 62.65 ശതമാനവും എ.ആര്‍. നഗറില്‍ 68 ശതമാനവും വേങ്ങരയില്‍ 66.6 ശതമാവും പോളിങ് നടന്നതായി അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ശതമാനമായിരുന്നു വേങ്ങരയിലെ പോളിങ്. ആറ് പഞ്ചായത്തുകളിലായി തയാറാക്കിയ 165 പോളിങ് സ്റ്റേഷനുകളും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. അതേസമയം, രാവിലെ വോട്ടിങ് യന്ത്രത്തിലെ തരാറുമൂലം രണ്ട് ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയിരുന്നു.

87,750 പുരുഷന്മാരും 82,259 സ്ത്രീകളും അടക്കം മണ്ഡലത്തില്‍ 1,70,009 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 178 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടും. സുരക്ഷക്കായി രണ്ട് കമ്പനി കേന്ദ്രസേനയും 600 പൊലീസുകാരും മണ്ഡലത്തില്‍ വിന്യസിച്ചിരുന്നു. ഫലപ്രഖ്യാപനം ഒക്ടോബര്‍ 15 ഞായറാഴ്ച ആണ്. നിയോജക മണ്ഡലം ഉണ്ടാകുന്നതിന് മുമ്പും ശേഷവും മുസ്‌ലിം ലീഗ് മാത്രം ജയിച്ച മണ്ഡലത്തില്‍ ലീഗിലെ കെ.എന്‍.എ. ഖാദറും സി.പി.എമ്മിലെ അഡ്വ. പി.പി. ബഷീറും തമ്മിലായിരുന്നു മുഖ്യപോരാട്ടം. ജനചന്ദ്രന്‍ മാസ്റ്റര്‍ (ബി.ജെ.പി), അഡ്വ. കെ.സി. നസീര്‍ (എസ്.ഡി.പി.ഐ), എസ്.ടി.യു മുന്‍ ജില്ല പ്രസിഡന്റ് അഡ്വ. ഹംസ (സ്വത.), ശ്രീനിവാസ് (സ്വത.) എന്നിവരും രംഗത്തുണ്ട്.

KCN

more recommended stories